നമ്മുടെ നാട്ടിൽ ആത്മഹത്യകൾ പെരുകുന്നു. അധികാരികൾ ജാഗരൂകരാകണം
ഇന്ന് ഇങ്ങനെ ഒരു കുറിപ്പ് എഴുതുവാൻ കാരണം കഴിഞ്ഞ ദിവസം പങ്കെടുത്ത ഒരു ശവ സംസ്കാര ചടങ്ങാണ്. പ്ളസ് ടൂവിന് പഠിച്ചിരുന്ന ഒരു വിദ്യാർത്ഥിനിയുടെ ശവസംസ്കാര ചടങ്ങ് ആ വിദ്യാർത്ഥിനി പുഴയിൽ ചാടി ആത്മഹത്യ ചെയ്തതായിരുന്നു. നെഞ്ചകം പിളർക്കുന്ന കാഴ്ചകളാണ് എനിക്കവിടെ കാണാൻ സാധിച്ചത്. നമ്മുടെ വൈക്കത്ത് കഴിഞ്ഞ കുറച്ച് നാളുകളിലായി പല വിധത്തിലുള്ള ആളുകൾ ആത്മഹത്യ ചെയ്യുന്നത് പതിവായിരിക്കുന്നു. പലവിധ കാരണങ്ങളാൽ ഇങ്ങനെയൊരു പ്രവണത നമ്മുടെ നാട്ടിൽ വർദ്ധിച്ചു വരുന്നത് നിയന്ത്രിച്ചേ മതിയാവൂ.അതിനുവേണ്ടി നമ്മുടെ നാട്ടിലെ…




